അപകടാവസ്ഥയില് പാതയരുകിലുള്ള മരങ്ങള്
മുറിച്ചുമാറ്റുന്നതിനെ കുറിച്ച് രാഷ്ട്രീയ
ഉദ്യോഗസ്ഥ മാദ്ധ്യമ തലങ്ങളില് കൂലംകഷമായ
ചര്ച്ചയ്ക്കും മുന്കരുതലിനും അഞ്ച്
കുഞ്ഞുങ്ങളുടെ ജീവന് ബലി നല്കേണ്ടി വന്നു ...
അപകടം ഉണ്ടായശേഷം ഉണര്ന്നു പ്രവര്ത്തിക്കു
കയും ജനശ്രദ്ധ തിരിയുമ്പോള്
ഉത്തരവാദിത്വങ്ങളില് നിന്നും ഒഴിഞ്ഞുമാറി
സര്ക്കാര് ശമ്പളം കൈപ്പറ്റി ഏതെങ്കിലും
മൂലയിലിരുന്ന് ഉറങ്ങുകയും ചെയ്യുന്ന
ഉദ്യോഗസ്ഥവേട്ടനായ്ക്കള് നമ്മുടെ നാടിന്റെ
ശാപമാണ് .....
സാമൂഹ്യവിഷയങ്ങള് ഉയര്ത്തിക്കാട്ടി
തെരുവില് പോരടിക്കുന്ന യുവത്വങ്ങളെ
അറപ്പോടും വെറുപ്പോടും സമീപിക്കുന്ന
വര്ത്തമാനകാല മാതാപിതാക്കള് ഓര്ക്കേണ്ട
ഒന്നുണ്ട് ....
നിങ്ങള്ക്ക് നഷ്ടപ്പെടുമ്പോള് മാത്രമേ
നിങ്ങള്ക്ക് വേദനിക്കൂ .... പൊതു ആവശ്യങ്ങള്
അനാവശ്യമായി കാണുകയും .... തങ്ങളുടെ
കുടുംബം ,കുട്ടികള് ,അവരുടെ ഉയര്ച്ച
എന്നിവയില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കു
കയും ചെയ്യുന്ന രക്ഷിതാക്കള് ഏറി വരുന്ന ഒരു
സമൂഹത്തില് .നാടിനെ വീടായി കാണാന്
കഴിയുന്ന വിശാലമായ ചിന്ത
നയിക്കാത്തിടത്തോളം കാലം ഇത്തരം
ദുരന്തങ്ങള് ആവര്ത്തിക്കപ്പെടും ...
അപകട സാദ്ധ്യതയുള്ള കെട്ടിടങ്ങള് പാലങ്ങള്
അങ്ങനെ എന്തിനെ കുറിച്ചും അധികാരികളെ
അറിയിക്കാനും , അവര് നടപടി എടുക്കാന്
വൈകിയാല് അവരെക്കൊണ്ട്
അനുസരിപ്പിക്കാനും അധികാരമുള്ള ജനങ്ങള്
ഉദ്യോഗസ്ഥരുടെ അടിമകളെപോലെ
നിന്നുകൊടുക്കുന്ന അവസ്ഥ മാറണം ..... ഇത്തരം
ദുരന്തങ്ങള് ഉണ്ടാകുമ്പോഴല്ല ഇത്തരം ദുരന്തങ്ങള്
ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാണ്
നാം ഉണര്ന്നു പ്രവര്ത്തിക്കേണ്ടത് ......
സാമൂഹ്യവിഷയങ്ങള് ഉയര്ത്തിക്കാട്ടി
പ്രക്ഷോഭം സംഘടിപ്പിക്കുന്നവരെ
പുച്ഛത്തോടെ പരിഹസിക്കുന്നവര് ഓര്ക്കുക
നിങ്ങള്ക്കും നിങ്ങളുടെ കുട്ടികള്ക്കും സസുഖം
വാഴാനും ,സുഗമമായി സഞ്ചരിക്കാനും
,അവകാശങ്ങള് നേടി തരാനുമാണ് ഏതാനും പേര്
വെയിലത്തും മഴയത്തും അധികാരവര്ഗ്ഗത്തോട്
കയര്ക്കേണ്ടി വരുന്നത് ..... അല്ലാതെ അവരുട
കുടുംബത്തിലേക്ക് അരി മേടിക്കാനല്ല
വിടരും മുന്പേ അടര്ന്നു വീണ പൊന്നോമനകള്ക്ക്
കണ്ണീരില് കുതിര്ന്ന ആദരാഞ്ജലികള് ....
ഇത്തരം ദുരന്തങ്ങള് ആവര്ത്തിക്കാതി
രിക്കട്ടെ .... കുഞ്ഞുങ്ങളെ കൊത്തിയെടുക്കാന്
രംഗബോധമില്ലാത്ത കോമാളി
കടന്നുവരാതിരിക്കട്ടെ !!
കുഞ്ഞുങ്ങളുടെ മരണം വിതച്ച വേദനയില്
വെന്തുരുകുന്ന കുടുംബങ്ങളോടൊപ്പം മനസ്സും
ശരീരവും പങ്കു ചേര്ക്കുന്നു !!
-Ashithkponline.blogspot.in


No comments