ആ മാതാപിതാക്കളെ എത്ര പ്രശംസിച്ചാലാണ് മതിവരിക.
കോതമംഗലം സ്കൂള് വാഹനാപകടത്തില് മരിച്ച 5 വയസ്സുകാരി
കൃഷ്ണേന്ദുവിന്റെ കണ്ണുകള് രണ്ട് പേര്ക്ക് വെളിച്ചമാകുന്നു.
കൃഷ്ണേന്ദുവിന്റെ മാതാപിതാക്കളായ അഭീഷും വര്ഷയും
അപകടത്തില് മരിച്ച കുഞ്ഞിന്റെ കണ്ണുകള് ദാനം ചെയ്യാന്
തീരുമാനിച്ചിരിക്കുന്നു.
വിദ്യാവികാസ് സ്കൂളിന്റെ ക്ലാസ് മുറിയിലേക്ക് ഇനി കൃഷ്ണേന്ദു
ഇനിയൊരിക്കലും കടന്നുവരില്ല. ജിവനുള്ള രണ്ടു കണ്ണുകളില്
വെളിച്ചം നിറച്ച് അവള് ആ കുഞ്ഞുകണ്ണുകളടച്ചു.
മറ്റുള്ളവരിലൂടെയാണെങ്കിലും തങ്ങളുടെ പിഞ്ചോമനയുടെ കണ്ണുകള്
ഇനിയും ലോകത്തെ കാണട്ടെയെന്ന് അഭീഷും വര്ഷയും
തീരുമാനിക്കുകയായിരുന്നു.
തോരാമഴ പെയ്ത്തിനിടയിലും കുഞ്ഞു കൃഷ്ണേന്ദുവിനെ
യാത്രയാക്കാന് നാടുമുഴുവന് ഒഴുകിയെത്തി. കൂട്ടുകാര് കൊണ്ടുവന്ന
പനിനീര്പൂക്കള്‍ പുതച്ച് അവള് തിരിച്ചുപോയി.
രണ്ടുപേരുടെ കാഴ്ചയയായി കൃഷ്ണേന്ദു ഇനിയും പൂക്കളെയും
പൂമ്പാറ്റകളെയും കാണും..
മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ
മാതാപിതാക്കൾ. അവരുടെ ആ തീരുമാനത്തിന് മുന്നിൽ നാം
ഒന്നുമല്ലാതാകുന്നു... ധീരമായ നന്മ നിറഞ്ഞ ആ
തീരുമാനത്തിന് ബിഗ് സല്ല്യൂട്ട്..

No comments