ഒരു കല്യാണത്തിന് ഭക്ഷണം കഴിക്കാന് എനിക്ക് ഇരിപ്പിടം കിട്ടിയത് ഒരച്ഛനും,അമ്മയും,അവരുടെ മകളും ഇരിക്കുന്നിടതാണ്....
.
ഞാന് അവരോടു ചെറുതായി ചിരിച്ച് ഭക്ഷണം കഴിക്കാന് തുടങ്ങി..... അപ്പോളെല്ലാം ആ പെണ്കുട്ടി ഫോണില് ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്നു ..... ആ പെണ്കുട്ടി സംസാരിക്കുന്നത് എന്താണെന്ന് ഞാന് ശ്രദ്ധിച്ചില്ല കാരണം അതെന്റെ വിഷയമല്ല......
.
ഇതിനിടയില് ആ പെണ്കുട്ടി ഫോണ് കട്ട് ചെയ്ത് വെള്ളം കുടിക്കാന് നോക്കിയപ്പോള് മൂന്ന് ഗ്ലാസ്സ് വെള്ളം മാത്രമേ ടേബിളിന് മുകളില് ഉള്ളൂ. ......
അവള് വെള്ളം കുടിക്കാന് ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കിയ അച്ഛന് അദ്ദേഹം കുടിച്ചുവെച്ച ഗ്ലാസ്സില് ജഗ്ഗില് നിന്നും വെള്ളമൊഴിച്ച് മകള്ക്ക് കൊടുത്തു .....
പക്ഷെ അവള് അത് സ്വീകരിച്ചില്ല എന്നു മാത്രമല്ല ഗ്ലാസ് നീക്കി വെക്കുക കൂടി ചെയ്തു. ......
.
അവളുടെ അമ്മ മോളെ അതില് കുടിച്ചോ എന്നു പറഞ്ഞപ്പോള് അവളുടെ മറുപടി ഇങ്ങനെയായിരുന്നു
.
" അത് അച്ഛന് കുടിച്ച ഗ്ലാസ്സാണ് അതില് വേണ്ട വേറെ ഗ്ലാസ്സ് കിട്ടിയാല് കുടിക്കാo"
.
എന്റെ മുന്നിലിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാന് നോക്കിയില്ല......
ആ പെണ്കുട്ടിയുടെ സംസാരം കേള്ക്കാത്ത ഭാവത്തില് ഞാന് തല കുനിച്ച് ഭക്ഷം കഴിച്ചുകൊണ്ടിരുന്നു... .
അവരുടെ ഭാവം എനിക്ക് കാണാതെ തന്നെ വായിക്കാമായിരുന്നു...
.
ഞാന് എഴുന്നേല്ക്കും മുന്നേ ആ പെണ്കുട്ടിയുടെ കണ്ണിലേക്കൊന്ന് നോക്കി..... അവളോട് ഒന്നും പറയാന് അവകാശമില്ലങ്കിലും എന്റെ കണ്ണുകള് അവളോട് പറഞ്ഞത് ഇത്രമാത്രമാണ്....
.
" അച്ഛനില് നിന്നും ഊറിക്കൂടിയ ഒറ്റത്തുള്ളി നനവിന്റെ രൂപമാറ്റമാണ് പെണ്ണെ നീ...... "
.
ബന്ധവും സ്നേഹവും തിരിച്ചറിയാത്ത മക്കള്ക്ക് സമര്പ്പിക്കുന്നു....!
🔆🔅 Ashithkp🔅🔆
www.ashithkponline.blogspot.in
www.fb.com/ashith.kuttu.3